09:04 am 12/3/2017
ശ്രീനഗർ: ജമ്മുകാഷ്മീരിൽ സിആർപിഎഫ് ക്യാന്പിനു നേരെ തീവ്രവാദി ആക്രമണം. സംഭവത്തിൽ ആർക്കും പരിക്കില്ല. തെക്കൻ കാഷ്മീരിലെ പുൽവാമ ജില്ലയിൽ തഹാബിലെ ക്യാന്പിനു നേർക്കാണ് ആക്രമണം ഉണ്ടായത്.
ഒരു സംഘം തീവ്രവാദികൾ ക്യാന്പിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. സിആർപിഎഫ് ജവാൻമാർ തിരിച്ചടിച്ചപ്പോൾ തീവ്രവാദികൾ രക്ഷപെട്ടു. ആക്രമണത്തിലും പ്രത്യാക്രമണത്തിലും ആർക്കും പരിക്കില്ല.