08:33 am 18/4/2017
ശ്രീനഗർ: ഇതുസംബന്ധിച്ച് സുരക്ഷാ സേനയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. അക്രമാസക്തരാകുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനുള്ള അവസാന മാർഗമെന്ന നിലയ്ക്കു മാത്രമേ അപകടകരമായ പെല്ലറ്റ് ഗണ്‍ പ്രയോഗം പാടുള്ളൂ എന്നും നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ, പെല്ലറ്റ് ഗണ്ണിന് പകരം സംവിധാനം കണ്ടെത്താൻ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. പെല്ലറ്റ് തോക്കുകൾ വിവേചനരഹിതമായി ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതിന്റെ ചുവടുപറ്റിയാണ് കേന്ദ്രം പ്ലാസ്റ്റിക് ബുള്ളറ്റുകൾ ഉപയോഗിക്കാൻ നിർദേശിച്ചിരിക്കുന്നത്.