10:24 am 12/4/2017
ബെർലിൻ: ജർമനിയിൽ ബൊറൂസിയ ഡോർട്ട്മണ്ട് ഫുട് ബോൾ ടീം സഞ്ചരിച്ച ബസിനു നേർക്ക് ആക്രമണം. സ്പാനിഷ് പ്രതിരോധ താരം മാർക് ബർത്രയ്ക്കു പരിക്കേറ്റു. മൂന്നു സ്ഫോടനങ്ങളാണുണ്ടായത്. മറ്റുള്ളവർ സുരക്ഷിതരാണെന്ന് ക്ലബ് ഭാരവാഹികൾ ട്വിറ്ററിൽ അറിയിച്ചു. മോണോക്കോയുമായി ക്വാർട്ടർ ഫൈനൽ മത്സരം നടക്കാനിരിക്കെയാണ് ആക്രമണം. ഭീകരാക്രമണമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.