ഞാൻ അങ്ങനെ ആരുടെ പേരും പറഞ്ഞിട്ടില്ല, : വിനയൻ.

നടിക്കെതിരെയുള്ള ആക്രമണം: പ്രമുഖ താരമാണ് പിന്നിലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വിനയന്‍
08:50 am 22/2/2017

images
നടിയെ തട്ടിക്കൊണ്ടു പോകൽ സംഭവംം ഗൂഢാലോചന ഉണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ആരെങ്കിലും കൊട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷിക്കട്ടെ, കണ്ടെത്തട്ടെ. പക്ഷേ അതിനു മുമ്പേ ഒരു പ്രമുഖ താരമാണ് ഇതിന്റെ പിന്നിലെന്ന് വിനയൻ പറഞ്ഞു എന്ന വാർത്തകൾ ചില ഓൺലൈൻ പത്രങ്ങൾ എഴുതിയതായി കണ്ടു. ഞാൻ അങ്ങനെ ആരുടെ പേരും പറഞ്ഞിട്ടില്ല- വിനയന്‍ ഫേസ്ബുക്കില്‍ പറയുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

Dear friends..
നമ്മുടെ നാടിനേയും പ്രത്യേകിച്ച് സിനിമാ മേഖലയേയും ഞെട്ടിക്കുകയും ദുഖത്തിൽ ആഴ്ത്തുകയും ചെയ്ത ദുരന്തമായിരുന്നു.. കഴിഞ്ഞ ദിവസം നടന്ന നടിയേ തട്ടിക്കൊണ്ടു പോകൽ സംഭവം. അതിനേക്കുറിച്ച് പോലീസ് വളരെ ഗൗരവത്തോടെ അന്വേഷണം നടത്തുന്നു എന്നാണറിയുന്നതും, ആ സംഭവത്തിൽ ഒരു ഗൂഢാലോചനഉണ്ടന്ന സംശയം നേരത്തേ ഞാൻ പ്രകടിപ്പിച്ചിരുന്നു.ആ അഭിപ്രായത്തിൽ തന്നെയാണ് ഇപ്പോഴും.. ആരെൻകിലും കൊട്ടേഷൻ കൊടുത്തിട്ടുണ്ടൻകിൽ പോലീസ് അന്വേഷിക്കട്ടെ.., കണ്ടെത്തട്ടെ.,

പക്ഷേ അതിനു മുൻപേ ഒരു പ്രമുഖ താരമാണ് ഇതിന്റെ പിന്നിലെന്ന് വിനയൻ പറഞ്ഞു എന്ന വാർത്തകൾ ചില ഒാൺലൈൻ പത്രങ്ങൾ എഴുതിയതായി കണ്ടു..ഞാൻ അങ്ങനെ ആരുടെ പേരും പറഞ്ഞിട്ടില്ല, കൃത്യമായിട്ടറിയാതെ ഒട്ടു പറയുകയുമില്ല.. അങ്ങനെ വ്യക്തമായ ഒരു വിവരം കിട്ടിയാൽ ഏതു സൂപ്പറാണേലും വിളിച്ചു പറയാൻ ഒരു ഭയവുമില്ലാത്ത ആളാണ് വിനയനെന്നുള്ളതും എൻെറ സുഹൃത്തുക്കൾക്കറിയാം.. എൻെറ അഭിപ്രാങ്ങൾ വസ്തുനിഷ്ടമായി ഞാൻ ടി.വി ചാനലുകളിലൂടെ പറഞ്ഞിട്ടുണ്ട്.. ഇപ്പോ ഈ fb പേജിൽകൂടി വീണ്ടും പറയുന്നു… സിനിമാ രംഗത്ത് അഭിലഷണീയമല്ലാത്ത ധാരാളം കാര്യങ്ങൾ നടക്കുന്നുണ്ട് .അതിൻെറ തുടർച്ചയായി ആണ് സാംസ്കാരിക കേരളം ലജ്ജിച്ചു തലതാഴ്ത്തേണ്ട ഈ ദുരന്തവും ഉണ്ടായതെന്നു ഞാൻ കരുതുന്നു.. അതിനുകാരണക്കാരായവർ ആരായാലും ശിക്ഷിക്കപ്പെടണം..ഉപ്പു തിന്നവൻ വെള്ളം കുടിക്കണം..
അതല്ലാതെ അന്വേഷണം തീരും മുൻപേ ആരുടെയെൻകിലും പേരു പറഞ്ഞു പ്രതിയാക്കുന്നത് എന്റെ പ്രവർത്തന ശൈലിയല്ല, സ്വഭാവ രീതിയല്ല എന്ന് ഇവിടെ സൂചിപ്പിക്കട്ടെ.