10:42 am 13/12/2016
– മാത്യൂസ് എബ്രഹാം

ഫ്ളോറിഡ: ഫ്ലോറിഡയിലെ ടാമ്പാബേയിലെ പ്രമുഖ പ്രമുഖ മലയാളി സംഘനയായ ടി. എം. എ യുടെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷം ജനുവരി ജനുവരി ഒന്നിന് ന്യൂ പോര്‍ട്ട് റിച്ചി കൊണ്ടോസ് ഈവന്റ് സെന്ററില്‍ സെന്ററില്‍ വൈകുന്നേരം അഞ്ചര മണിക്ക് നടത്തപെട്ടുമെന്നു സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഈ ഈ വര്‍ഷത്തെ ക്രിസ്തുമസ് സന്ദേശം റവ: ഡോക്ടര്‍ മാര്സെല്ലിന് മോറിസ് നല്‍കുന്നതായിരിക്കും.
കലാപരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വ്യക്തികള്‍ കോഓര്‍ഡിനേറ്ററായ ശ്രീജിത്ത് ഗോപിയുടെ (813 956 9124) പക്കല്‍ ഡിസംബര്‍ ഇരുപത്താറിന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിക്ക് മാര്ട്ടിന് ക്യൂസിനൊരുക്കുന്ന ക്രിതുമസ് ഡിന്നറും കുട്ടികള്‍ക്ക് സമ്മാനവുമായി എത്തുന്ന ക്രിസ്തുമസ് പാപ്പയും മാറ്റ് കൂട്ടുമെന്നു പ്രസിഡന്റ് ബാബു സെബാസ്റ്റ്യനും സെക്രട്ടറി മാത്യൂസ് എബ്രഹാമും പറഞ്ഞു. പരുപാടിയോട് അനുബന്ധിച്ചു ചാരിറ്റി റ്റോയ് / ഡ്രസ്സ് െ്രെഡവ് നടത്തപെടുന്നതാരിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു മണ്ണടിയേല് , നിവിന്‍ ജോസ്, ശ്രുതി നമ്പ്യാര്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ സ്റ്റാന്‍ തെക്ക്, വൈസ് ചെയര്‍ ജോസഫ് കറുത്തേടം തുടങ്ങിയവര്‍ അടങ്ങുന്ന അംഗങ്ങള്‍ പരിപാടിയുടെ ചൂക്കാന് പിടിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 7272262190
