ഡൊഡോമ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ സ്കൂൾബസ് മറിഞ്ഞ് 33 കുട്ടികളടക്കം 36 പേർ മരിച്ചു. അരുഷ മേഖലയിൽ എമ്മിറ നദി തീരത്തുകൂടി സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പ്രൈമറി സ്കൂൾ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.
വിദ്യാർഥികളെയും കൊണ്ട് മറ്റൊരു സ്കൂളിൽ പരീക്ഷ എഴുതാൻ പോകവെയാണ് അപകടമുണ്ടായത്. ബസ് ഡ്രൈവറും രണ്ട് അധ്യാപകരും അപകടത്തിൽ മരിച്ചതായും പോലീസ് അറിയിച്ചു. അപകടം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് പ്രസിഡന്‍റ് ജോണ്‍ മഗുഫുലി പറഞ്ഞു.