ടി.പി.സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു.

07:44 pm 6/5/2017

തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ടി.പി.സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു. സർക്കാർ ഉത്തരവ് കൈപ്പറ്റിയ ശേഷം ചുമതലയേറ്റെടുക്കാനെത്തിയ സെൻകുമാർ പോലീസ് ആസ്ഥാനത്ത് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് ഓഫീസിലെത്തിയ അദ്ദേഹത്തെ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

തുടർന്ന് ബെഹ്റയിൽ നിന്ന് ബാറ്റൺ സ്വീകരിച്ച അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.