ടെക്‌സസില്‍ വിഷവാതകം ശ്വസിച്ച് നാലു കുട്ടികള്‍ മരിച്ചു

09:55 am 5/1/2017

പി. പി. ചെറിയാന്‍
unnamed (1)
അമരില്ലൊ (ടെക്‌സസ്സ്): വീടിനകത്ത് വിഷ വാതകം ശ്വസിച്ച് നാല് കുട്ടികള്‍ മരിക്കുകയും, 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത അതിദാരുണ സംഭവം അമരില്ലോവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ജനുവരി 2 തിങ്കളാഴ്ച രീവിലെ ലഭിച്ച അടിയന്തിര സന്ദേശമനുരിച്ച് എത്തിച്ചേര്‍ന്ന്

പോലീസ് വിഷവാതകം ശ്വസിച്ച് അവശ നിലയിലായ 9 പേരെ ആശുപത്രിയില്‍ എത്തിച്ചു. ഒരാള്‍ ഇതിനകം തന്നെ മരിച്ചിരുന്നു.
ആശുപത്രിയില്‍ എത്തിച്ച മുന്ന് കുട്ടികള്‍ പിന്നീട് മരണത്തിന് കീഴടങ്ങി.ഒരു കുടുംബത്തിലെ മാതാവുള്‍പ്പെടെ പത്തു പേരാണ് മൊബൈല്‍ ഹോമില്‍ താമസിച്ചിരുന്നു. 7 മുതല്‍ 17 വയസ്സ് വരെയുള്ളവരാണ് മരിച്ചവര്‍.വീടിനകത്ത് അടിച്ചിരുന്ന പെക്‌സിസൈഡ് വെള്ളം ഉപയോഗിച്ച് കഴുകി കളയുന്നതിനിടെ

രൂപം കൊണ്ട വിഷ വാതകമാണ് മരണത്തിനിടയാക്കിയതെന്ന് അമറില്ലൊ ഫയര്‍ കാപ്റ്റന്‍ ലാറി ഡേവിസണ്‍ പറഞ്ഞു. മരിച്ചവരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും പോലീസ് പുറത്ത് വിട്ടിട്ടില്ല.