ടെക്‌സസ്സില്‍ ഫ്‌ളൂ പടരുന്നു

10:54 pm 18/2/2017

– പി.പി. ചെറിയാന്‍
Newsimg1_60821326
ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഫ്‌ളൂഅതിവേഗം പടര്‍ന്നു പിടിക്കുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

നോര്‍ത്ത് ടെക്‌സസ്സില്‍ എ, ബി ഫ്‌ളൂ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഫല്‍ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണം ദിവസം തോറും വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ വകുപ്പു അധികൃതര്‍ വെളിപ്പെടുത്തി.

ടെക്‌സസ് ഉള്‍പ്പെടെ ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിലും, ന്യൂയോര്‍ക്ക് സിറ്റിയിലും ഇന്‍ഫഌവന്‍സ് രോഗം വ്യാപകമാകുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണ വര്‍ഷങ്ങളില്‍ ഫെബ്രുവരി മാസം കണ്ടുവരാറുള്ള രോഗികളുടെ എണ്ണത്തേക്കാള്‍ വളരെ അധികമാണ് 2017 ല്‍ ഉണ്ടായിട്ടുള്ളത്.

പനി, ശരീര വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ ഡോക്ടറുടെ ഉപദേശം തേടണമെന്നും, കര്‍ശനമായ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.