ടെന്നിസ്​ മിക്​സഡ്​ ഡബിൾസിൽ സാനിയ മിർസ-– ഇവാൻ ഡോഡിജ്​ സഖ്യം ഫൈനലിൽ.

07:41 Pm 27/1/2017
images
മെൽബൺ: ആസ്​ട്രേലിയൻ ഒാപൺ ടെന്നിസ്​ മിക്​സഡ്​ ഡബിൾസിൽ സാനിയ മിർസ-– ഇവാൻ ഡോഡിജ്​ സഖ്യം ഫൈനലിൽ. ആസ്​ട്രേലിയൻ ജോഡികളായ സാമന്ത ​സ്​റ്റോസർ– സാം ഗ്രോത്​ സഖ്യത്തെ സെമിഫൈനലിൽ 6-–4,2–6,10––5 ന്​ കീഴടക്കിയാണ്​ രണ്ടാം സീഡായ ഇന്ത്യ– ക്രൊയേഷ്യ ജോഡികൾ ഫൈനലിൽ കടന്നത്​.

രണ്ടാം ​െസമിയിൽ എലീന സ്​വിറ്റോലിന–ക്രിസ്​ ഗൂസിയോൺ, അബിഗൈൽ സ്​പിയേഴ്​സ്​–യുവാൻ സെബാസ്​റ്റ്യൻ കബാൽ സഖ്യങ്ങൾ തമ്മിലുള്ള മത്സരത്തിൽ വിജയിക്കുന്നവരാകും സാനിയ ഡോഡിഗ സഖ്യത്തി​െൻറ എതിരാളികൾ. ഫൈനലിൽ വിജയിച്ചാൽ സാനിയ മിർസയു​െട ഏഴാം ഗ്രാൻഡ്​ സ്ലാം കിരീട നേട്ടമായിരിക്കും.

സാനിയ ഡോഡിഗ്​ സഖ്യം കഴിഞ്ഞ ഫ്രഞ്ച്​ ഒാപൺ ഫൈനലിൽ എത്തിയിരുന്നെങ്കിലും ലിയാണ്ടർ പേസ്​ മാർട്ടിന ഹിംഗിസ്​ സഖ്യത്തോട്​ തോറ്റിരുന്നു. ഇത്​ രണ്ടാം തവണയാണ്​ ​സാനിയ മിർസ ആസ്​ട്രേലിയൻ ഒാപൺ മിക്​സഡ്​ ഡബിൾസിൽ ഫൈനലിൽ എത്തുന്നത്​.