06:43 pm 24/4/2017
കിംഗ്സ്റ്റണ്‍: വിടവാങ്ങൽ പരന്പരയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി പാക്കിസ്ഥാൻ വെറ്ററൻ താരം യൂനിസ് ഖാൻ. ടെസ്റ്റിൽ 10000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റിക്കാർഡും ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ പാക് കളിക്കാരനെന്ന നേട്ടവുമാണ് യൂനിസ് സ്വന്തം പേരിൽ കൂട്ടിച്ചേർത്തത്. വെസ്റ്റ്ഇൻഡീസിനെതിരായ പരന്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്ന് യൂനിസ് ഖാൻ പ്രഖ്യാപിച്ചിരുന്നു.
208-ാം ഇന്നിംഗ്സിൽ 39-ാം വയസിലാണ് യൂനിസ് ഖാന്റെ നേട്ടം. ഈ നേട്ടം കൈവരിച്ചിട്ടുള്ള 13 കളിക്കാരിൽ ആറാം സ്ഥാനത്ത് ഇനി യൂനിസ് ഖാന്റെ പേരുണ്ടാകും. വെസ്റ്റ്ഇൻഡീസിനെതിരായ ടെസ്റ്റിൽ 10000 റണ്‍സെന്ന നാഴികക്കല്ല് മറികടക്കുന്പോൾ 53 റണ്‍സാണ് യൂനിസ് ഖാന്റെ ബാറ്റിംഗ് ശരാശരി.
2015 ഒക്ടോബർ മുതൽ പാക്കിസ്ഥാന്റെ ഏറ്റവും ഉയർന്ന റണ്‍വേട്ടക്കാരനാണ് യൂനിസ് ഖാൻ. 8832 റണ്‍സ് നേടിയ ജാവേദ് മിയാൻദാദിനെ മറികടന്നതോടെയാണ് റിക്കാർഡ് യൂനിസ് ഖാന്റെ കൈകളിൽ ഭദ്രമായത്.