ടേക് ഒാഫിനെ പുകഴ്ത്തി തമിഴ് നടൻ സൂര്യ

07:11 pm 3/4/2017

ടേക് മികച്ചതാണെന്നും മഹേഷ് നാരായണന്‍, ഫഹദ്, പാര്‍വ്വതി എന്നിവർക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മാർച്ച് 24നാണ് പുറത്തിറങ്ങിയത്. മലയാളി നഴ്സുമാരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിന് വേണ്ടി ഇറാഖ്, സുഡാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരാണ് സിനിമയുടെ പ്രമേയം. രാജേഷ് പിള്ള ഫിലിംസിന്‍റെ സഹകരണത്തോടെ ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ആന്‍റോ ജോസഫും ഷെബി ബക്കറുമാണ് ചിത്രം നിർമിക്കുന്നത്. മേഘ രാജേഷ് പിള്ളയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യുസര്‍.

സംഗീതം: ഷാൻ റഹ്മാൻ, പശ്ചാത്തല സംഗീതം: ഗോപി സുന്ദർ, കാമറ: സാനു ജോൺ വർഗീസ്, സ്റ്റിൽസ് ലെബിസൻ ഗോപി.