ടൈംസ് ഓഫ് ഇന്ത്യയുടെ ഡല്‍ഹി ഓഫിസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം.

08:07 am 27/2/2017

images

ന്യൂഡല്‍ഹി: ടൈംസ് ഓഫ് ഇന്ത്യയുടെ ഡല്‍ഹി ഓഫിസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച 4.45ഓടെയാണ് ബഹദൂര്‍ ഷാ സഫര്‍മാര്‍ഗിലെ അഞ്ചുനില കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത്. ഫയര്‍ഫോഴ്സിന്‍െറ 22 വാഹനങ്ങള്‍ എത്തിയാണ് തീയണച്ചത്. ഒന്നാംനിലയിലെ സര്‍വര്‍ റൂമില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം കെട്ടിടത്തില്‍ നിരവധി പേരുണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ശീതീകരണ സംവിധാനത്തില്‍ വന്ന തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ മേയിലും ഇവിടെ അഗ്നിബാധയുണ്ടായിരുന്നു.