ടൊറോണ്ടോ ക്‌നാനായ കാത്തലിക്ക് മിഷ്യനില്‍ പ്രധാന തിരുനാള്‍ ആഘോഷം

08:03 am 28/9/2016

– ജോണ്‍ കുരുവിള അരയത്ത്
Newsimg1_75207247
ടൊറോണ്ടോ: സെന്‍റ്­ മേരിസ് ക്‌നാനായ കാത്തലിക്ക് മിഷ്യന്‍ ടൊറോണ്ടോയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ ദൈവമാതാവിന്റെ (മുത്തിയമ്മ) പ്രധാന തിരുനാള്‍ 2016 ഒക്ടോബര്‍ രണ്ടാം തിയതി ഞായാറാഴ്ച രാവിലെ പത്ത് മണിക്ക് മിസ്സിസ്സാഗയിലുള്ള സെന്റെ ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ (5555 ക്രെഡിറ്റ്‌റ്വിയു റോഡ്) വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

മുത്തിയമ്മയുടെ തിരുസ്വരൂപ പ്രതിഷ്­ഠയോടുകൂടി ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ സ്‌നേഹവിരുന്നോടുകൂടി സമാപിക്കുന്നതാണ്. എറ്റോബികോക്കിലുള്ള ട്രാന്‍സിഫിഗുരേഷന്‍ ഓഫ് ഔര്‍ ലോര്‍ഡ് പള്ളി വികാരി ബഹുമാനപെട്ട ഫാദര്‍ ജോര്‍ജ് പാറയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന നടത്തപ്പെടുന്നതാണ്. തദവസരത്തില്‍ വുഡ്ബ്രിഡ്ജ്­ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ പള്ളി അസ്സി. വികാരി ബഹുമാനപെട്ട ഫാദര്‍ മാര്‍ട്ടിന്‍ ചെറുമഠത്തില്‍ തിരുനാള്‍ സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്നു വിശ്വാസ പ്രഘോഷണ പ്രദിഷണവും ലദിഞ്ഞും ഉണ്ടായിരിക്കുന്നതാണ്. കാനഡയിലെ സിറോ മലബാര്‍ എക്‌­സാര്‍ക്കേറ്റ് അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് കല്ലുവേലില്‍ പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം നല്‍കുന്നതാണന്നു വികാരി റവ. ഫാ. പത്രോസ് ചമ്പക്കര അറിയിച്ചു. കൈക്കാരന്മാരായ ജോബി വലിയപുത്തന്‍പുരയില്‍, ജോണ്‍ അരയത്ത്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന സ്കാര്‍ബറോ സെന്റ് പയസ് ടെന്‍ത്ത് കൂടാരയോഗാംഗങ്ങള്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.

ജോണ്‍ കുരുവിള അരയത്ത്