ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി നീലചിത്ര നടിയും രംഗത്ത്.

01:33 pm 23/10/2016
images (13)

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി നീലചിത്ര നടിയും രംഗത്ത്. അവാർഡ്​ ജോതാവായ നടി ജെസീക്ക ഡ്രാക്കേയാണ്​ ട്രംപ് മോശമായി പെരുമാറിയെന്നും 10,000 ഡോളർ വാഗ്​ദാനം ചെയ്​ത്​ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്​. ട്രംപുമായുള്ള ചിത്രങ്ങളും ഇവർ മാധ്യമങ്ങക്ക്​ നൽകി. ലോസ്​ആഞ്ചലസിൽ നടന്ന പരിപാടിക്കിടെയാണ് ട്രംപിനെതിരെ ജെസീക്ക ആരോപണവുമായി എത്തിയത്​.

പത്തുവർഷം മുൻപ് കാലിഫോർണിയയിലെ ലേക്ക്​ താഹോയിൽ നടന്ന ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപിനെ പരിചയപ്പെട്ടത്​. തുടർന്ന് അദ്ദേഹം മുറിയിലേക്ക്​ ക്ഷണിക്കുകയും അനുമതിയില്ലാതെ ചുംബിക്കുകയുമായിരുന്നുവെന്നും പണം വാഗ്​ദാനം ചെയ്​ത്​ രാത്രി ചെലവഴിക്കാൻ നിർബന്ധിച്ചുവെന്നുമാണ്​ ജെസീക്ക വെളിപ്പെടുത്തിയിരിക്കുന്നത്​. തൊട്ടുപിന്നാലെ പേരുപറയാത്ത ഒരു വ്യക്തി ട്രംപിന്റെ മുറിയിലേക്ക് തനിച്ചു വരാൻ ആവശ്യ​പ്പെട്ടുവെന്നും താൻ അത്​ നിഷേധിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.

ട്രംപിനൊപ്പം രാത്രിഭക്ഷണം കഴിക്കാനും പാർട്ടിയിൽ പങ്കെടുക്കാനും വേണ്ടിയുള്ള ക്ഷണം നിരസിച്ചതിനെ തുടർന്ന്​ അദ്ദേഹം തന്നെ രാത്രിചെലവഴിക്കാൻ എന്താണ് നൽകേണ്ടതെന്നും എത്ര രൂപ വരെ നൽകാൻ തയാറാ​ണെന്ന്​ പറഞ്ഞുവെന്നും ജെസീക ഡ്രാക്കേ പറഞ്ഞു. ഒരിക്കൽ കൂടി ട്രംപി​െൻറ ക്ഷണവും ഒാഫറും നിഷേധിച്ച്​ ലോസ്​ആഞ്ചലസിലേസ്​ തിരിച്ചു പോവുകയാണ്​ ചെയ്​തതെന്നും ജെസീക്ക വെളിപ്പെടുത്തി.

സമ്മർ സെർവോസ്, ക്രിസ്റ്റിൻ ആൻഡേഴ്സൺ എന്നീ വനിതകൾ കഴിഞ്ഞദിവസം ട്രംപിനെതിരെ രംഗത്തുവന്നിരുന്നു.
ഇതിനകം എട്ടു സ്ത്രീകളാണ്​ ട്രംപിനെതിരെ ആരോപണവുമായി മാധ്യമങ്ങൾക്ക്​ മുന്നിലെത്തിയത്​.