08:30 pm 15/12/2016
– പി.പി. ചെറിയാന്‍
ന്യൂയോര്‍ക്ക് : കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളില്‍ നിറ!ഞ്ഞു നിന്നിരുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനി യാസ്മിന്‍ സുവിഡിനെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. വംശീയ അധിക്ഷേപത്തിന് ഇരയായെന്നും ട്രംപിന്റെ അനുയായികള്‍ ഹൈജാബ് പിടിച്ചു വലിച്ചുവെന്നതും ശുദ്ധ നുണയാണെന്ന് ന്യൂയോര്‍ക്ക് പൊലീസ് പറഞ്ഞു.
ബുധനാഴ്ച ഡിസംബര്‍ 14ന് യാസ്മിന്‍ പറഞ്ഞതൊക്കെയും കളവായിരുന്നുവെന്നു പൊലിസിനോട് സമ്മതിച്ചു. തെറ്റായ റിപ്പോര്‍ട്ട് പ്രചരിപ്പിച്ചതിനാണ് യാസ്മിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും ഒരു ദൃക്‌സാക്ഷി പോലും ഇല്ലാതിരുന്നത് പൊലീസിന് സംശയത്തിനിട നല്‍കിയിരുന്നു.
വീട്ടിലുണ്ടായ ചില പ്രശ്‌നങ്ങളാണ് യാസ്മിനെ ഇത്രയും നുണകള്‍ ചമയ്ക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഒരു ക്രിസ്ത്യന്‍ യുവാവിനെ ഡേറ്റ് ചെയ്തതിനെ മുസ്‌ലിം മതവിശ്വാസികളായ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നതായും യാസ്മിന്‍ സമ്മതിച്ചു. മുസ്‌ലിം വിഭാഗത്തിനെതിരെ അക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ ന്യുയോര്‍ക്ക് ചാപ്റ്റര്‍ വക്താവ് അറ്റോര്‍ണി ആല്‍ബത്ത് ഖാന്‍ ഉത്കണ്ഠ രേഖപ്പെടുത്തി.