ട്രംപിന്റെ വിസാ വിലക്കിനെ ന്യായീകരിച്ച് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

08:12 am 3/2/2017
– എബി മക്കപ്പുഴ
Newsimg1_83923546
ഡാളസ്: അമേരിക്കക്ക് പിന്നാലെ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കുവൈത്തും വിലക്കേര്‍പ്പെടുത്തുന്നു. അഞ്ച് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് കുവൈത്ത് വിലക്കേര്‍പ്പെടുത്താന്‍ പോകുന്നത്. സിറിയ, ഇറാഖ്, ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്ക്കാണ് വിലക്കേര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നത്.

ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ട്രംപ് വിസ നിഷേധിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.മുസ്‌ലിം തീവ്രവാദികള്‍ രാജ്യത്തേക്ക് കടക്കാതിരിക്കാനാണിതെന്നാണ് കുവൈത്തിന്റെ വാദം. ഇസ്‌ലാം ഭീതി കൊണ്ടല്ല ട്രംപിന്റെ നടപടിയെന്നും ഏതെങ്കിലും മതത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്ഡ്െ ട്രംപിന്റെ വിസാ വിലക്കിനെ ന്യായീകരിച്ചു യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.