ട്രംപ് തെരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കുന്നു

07:55 am 5/4/2017

– എബി മക്കപ്പുഴ


ഡാളസ്: അമേരിക്കന്‍ ജനത ജയിപ്പിച്ചു ഭരണത്തിലേറ്റിയ പ്രസിഡണ്ട് അമേരിക്കന്‍ ജനതയോട് നടത്തിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കുന്നു.ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു എച്ച്1 ബി വിസ നിയന്ത്രണം.

കുടിയേറ്റ പരിഷ്കരണങ്ങളുടെ ഭാഗമായി വിദേശ ഐടി പ്രഫഷണലുകള്‍ക്ക് എച്ച്1ബി വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള് കര്ശനമാക്കികൊണ്ടുള്ള ഉത്തരവ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന് സര്‍വീസ് പ്രസിദ്ധീകരിച്ചു.

അമേരിക്കക്കാരെ ഒഴിവാക്കി വിദേശീയര്‍ക്ക് തൊഴില്‍ നല്കുന്ന കമ്പനികള്‍ക്ക് കര്‍ശന താക്കീതും നല്കി. അതി വിദഗ്ദരാണെന്ന് തെളിയിക്കുന്ന വിദേശ പ്രൊഫഷണലുകള്ക്കു മാത്രമേ വിസ അനുവദിക്കൂ എന്നും മാനദണ്ഡത്തില്‍ പറയുന്നു. ഇതും യോഗ്യതയുള്ളവര്‍ യു.എസില്‍് കുറവാണെങ്കില്‍ മാത്രമേ പാടുള്ളു.ധാരാളം വ്യാജന്മാര്‍ ഇന്ത്യയില്‍ നിന്നും മറ്റു വിദേശ രാജ്യത്തു നിന്നും അമേരിക്കയില് കടന്നു കൂടിയിട്ടുണ്ട്.ഇത്തരക്കാര്ക്കു ഇനിയും അമേരിക്കയിലേക്ക് കടന്നു കൂടാന്‍ പറ്റില്ല.

പ്രതിവര്‍ഷം 85,000ത്തോളം എച്ച്1ബി വിസകളാണ് അമേരിക്ക നല്കാറുള്ളത്. ഇതില് 20,000 വിസകള് യുഎസ് സര്വകലാശാലകളില്‍ നിന്നും മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടുന്നവര്ക്കായി നീക്കിവെച്ചിരിക്കുന്നു. 2013ലെ കണക്കനുസരിച്ച് എച്ച്1 ബി വിസയില് 4,60,000 പേരാണ് യു.എസില് കഴിയുന്നത്.