ട്രമ്പിന്റെ ഭരണത്തില്‍ നവയുഗം പിറക്കുമെന്ന് ഒബാമ

12.22 AM 13/10/2017
unnamed (1)
പി.പി. ചെറിയാന്‍
ഷിക്കാഗൊ: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ നവയുഗ പിറവിക്ക് തുടക്കം കുറിക്കുമെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ പ്രസിഡന്റ് ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കന്‍ ജനാധിപത്യം വന്‍ ഭീഷണി നേരിടുന്ന കാലഘട്ടമാണിത്. ഇതിനെതിരെ ജാഗരൂഗരാകേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തരും ഏറ്റെടുക്കുവാന്‍ സന്നദ്ധരാകണം. അമ്പത് മിനിറ്റ് നീണ്ട് നിന്ന വികാരോജ്വലമായ പ്രസംഗത്തില്‍ ഒബാമ ഓര്‍മ്മിപ്പിച്ചു. സാമ്പത്തിക വിവേചനം, വളര്‍ന്നു വരുന്ന വര്‍ഗ്ഗീയത, ഭീകരാക്രമണങ്ങളെ കുറിച്ചുള്ള ഭയം തുടങ്ങിയ വിഷയങ്ങള്‍ ജനാധിപത്യത്തിന് വന്‍ ഭീഷണിയാണ്.
എട്ട് വര്‍ഷത്തെ തുടര്‍ച്ചയായി ലഭിച്ച ഭരണത്തില്‍ ജനങ്ങളുടെ പിന്തുണയോടെ ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിഞ്ഞതായി ഒബാമ അവകാശപ്പെട്ടു. പൗരന്മാരുടെ സുരക്ഷിതത്വ ബോധം നഷ്ടപ്പെടുന്നുവെന്നത് ജനാധിപത്യം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണെന്ന് ഒബാമ മുന്നറിയിപ്പ്
നല്‍കി.ജനാധിപത്യ സ്ഥാപനങ്ങള്‍ പുനര്‍നിര്‍മാണം നടത്തേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നത് ആപത്താണ്. രാഷ്ട്രീയ പരിഗണനയോ, വര്‍ഗ്ഗ വര്‍ണ പരിഗണനകളോ ജനാധിപത്യ സംരക്ഷണത്തിന് തടസ്സമാകരുതെന്നും ഒബാമ ഓര്‍മ്മിപ്പിച്ചു. ഒബാമ കെയര്‍ ഇരുപത് മില്ല്യണ്‍ ആണ് ഇന്‍ഷ്വേര്‍ഡ് ജനങ്ങള്‍ക്ക് പ്രയോജനകരമായെന്ന് സൂചിപ്പിക്കുന്നതിനും ഒബാമ മറന്നില്ല. ട്രമ്പ് ഭരണകൂടം ഇതിനെ ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുകയാണെന്നും പരോക്ഷമായി ഒബാമ കുറ്റപ്പെടുത്തി.
എട്ട് വര്‍ഷത്തെ ഭരണത്തിന് ഊര്‍ജ്ജം പകരുന്നതിന് മിേലും, വൈസ് പ്രസിഡന്റ് ബൈസനും വഹിച്ച പങ്കിനെ മുക്തകണ്ഠം പ്രശംസിച്ചാണ് ഒബാമ പ്രസംഗം ഉപസംഹരിച്ചത്.