ട്രെയിനിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരല്ലെന്നു ഉത്തർപ്രദേശ് ഡിജിപി .

07:09 am 9/3/2017
images (2)

ലക്നോ: ഉജ്ജയിൻ-ഭോപ്പാൽ പാസഞ്ചർ ട്രെയിനിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരല്ലെന്നു ഉത്തർപ്രദേശ് ഡിജിപി ജാവീദ് അഹമ്മദ്. ഐഎസുമായി ബന്ധമുണ്ടെന്നു പ്രതികൾ സ്വയം പ്രഖ്യാപിച്ചതാണെന്നും ഇവർക്കു ഭീകരസംഘടനയുമായി ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും ഡിജിപി പറഞ്ഞു.

ചൊവ്വാഴ്ച ട്രെയിനിലെ ജനറൽ കംപാർട്ട്മെന്‍റിലുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കു പരിക്കേറ്റുരുന്നു. ട്രെയിൻ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന വാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ രംഗത്തെത്തിയിരുന്നു. ഭീകരർ പൈപ്പ് ബോംബാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നും ഇതിന്‍റെ ചിത്രങ്ങൾ ഭീകരർ സിറിയയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.