ട്രെയിനിലെ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി .

01:10 pm 8/3/2017
images (6)
ഷാജാപൂർ: ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിലെ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭീകരർ പൈപ്പ് ബോംബാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ഇതിന്‍റെ ചിത്രങ്ങൾ ഭീകരർ സിറിയയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ ആക്രമണം നടത്താൻ ഐഎസ് ഭീകരർക്ക് സാധിച്ചിരുന്നില്ല.

ചൊവ്വാഴ്ച ട്രെയിനിലെ ജനറൽ കംപാർട്ട്മെന്‍റിലുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കു പരിക്കേറ്റിരുന്നു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. സ്ഫോടനം ഭീകരാക്രമണമാണെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് സംഭവശേഷം പറഞ്ഞിരുന്നു.

ഇതിനിടെ ലക്നോവിൽ സുരക്ഷാസേനയ്ക്കു നേരെ ആക്രമണം നടത്തിയും ഐഎസ് ഭീകരരാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഉജ്ജയിനിലുണ്ടായ ട്രെയിൻ സ്ഫോടനവുമായി ബന്ധമുള്ളവരാണ് ഇവരെന്നും അന്വേഷണസംഘം സംശയിക്കുന്നു.