ഡബ്ല്യു.എം.സി ഹൂസ്റ്റണ്‍ പ്രൊവിന്‍സ്: ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.ഫ്രാന്‍സിസ് ജേക്കബ്ബ്, വൈസ് പ്രസിഡന്റ് ലക്ഷ്മി പീറ്റര്‍

08:46 pm 4/4/2017

ഹൂസ്റ്റണ്‍:വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ഉപദേശക സമിതി ചെയര്‍മാനായി ഡോ.ഫ്രാന്‍സിസ് ജേക്കബ്ബും വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷന്‍ ) നായി ശ്രീമതി ലക്ഷ്മി പീറ്ററും ചുമതലയേറ്റു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി
ഒരു മാസം നീണ്ടുനില്‍ക്കുന്ന മെന്പര്‍ഷിപ്പ് ക്യാംന്പയിന്‍ നടത്തുവാനും മെയ് അവസാനവാരം കുടുംബ സംഗമം നടത്തുവാനും തീരുമാനിച്ചു. കുടുംബ സംഗമത്തില്‍ വെച്ച് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അദ്യകാല നേതാക്കന്മാരെ ആദരിക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹുസ്റ്റണ്‍ പ്രൊവിന്‍സ് ടെക്‌സാസ് സ്റ്റേറ്റില്‍ രജിസ്ടര്‍ ചെയതു ഗ്ലോബല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയാണന്നും ഈ സംഘടനയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ചില വെക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പൊകുവാന്‍ പ്രസിഡന്റ് ജെയിംസ് കൂടലിന്റെ അദ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.

യോഗത്തില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് കാക്കനാടന്‍, അഡ്വാ. മാത്യു വൈരമണ്‍,
ജോയി ചെഞ്ചേരില്‍, ജിന്‍സ് മാത്യ്, തോമസ് സ്റ്റിഫന്‍,ബിജു ജോണ്‍, സൈമണ്‍ ചക്കിങ്കല്‍, ജോണ്‍സണ്‍ കുരുവിള, ജോസഫ് മില്ലില്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ആന്‍ഡ്രൂ ജേക്കബ്ബ് സ്വാഗതവും മാമ്മന്‍ ജോര്‍ജ്ജ് കൃത്ജ്ഞതയും പറഞ്ഞു.