ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ആദ്യമായി മുസ്‌ലീം സംസ്ഥാന അധ്യക്ഷന്‍

08:08 pm 7/3/2017
– പി.പി.ചെറിയാന്‍
Newsimg1_31114571
വെര്‍മൊണ്ട്: ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് ആദ്യമായി മുസ്ലീം സമുദായത്തില്‍ നിന്നും ഫെയ്സല്‍ ഗില്ലിനെ തിരഞ്ഞെടുത്ത് വെര്‍മോണ്ട് സംസ്ഥാനം പാര്‍ട്ടി ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായത്തിന് തുടക്കമിട്ടു.

മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ട്രംമ്പിനെതിരെ വലിയൊരു വെല്ലുവിളി ഉയര്‍ത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.മുസ്ലീം സമുദായത്തിനെതിരെയുള്ള വിവേചനമാണ് ട്രംമ്പിന്റെ യാത്രാനിയന്ത്രണ ഉത്തരവാണ് ഫെയ്സലും കൂട്ടരും പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. 1972ല്‍ പാക്കിസ്ഥാനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഫൈസല്‍ നേവില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. വെര്‍ജിനിയ, റിപ്പബ്ലിക്കനായാണ് ആദ്യമായി രാഷ്ട്രീയത്തല്‍ പ്രവേശിച്ചത്.

2007ല്‍ വെര്‍ജീനിയ ഹൗസ് റിപ്പബ്ലിക്കന്‍ പ്രതിനിധിയായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 2003ല്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ സ്പോക്സ്മാനായിരുന്നു. പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസം ഉടലേടുത്തതിനെ തുടര്‍ന്ന് ഫൈസല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലേക്ക് കൂറുമാറി. 2016 മുതല്‍ വെര്‍മോണ്ടില്‍ താമസിക്കുന്ന ഫൈസല്‍ നല്ലൊരു ലോയര്‍ കൂടിയാണ്.ഫൈസലിന് സംസ്ഥാന അദ്ധ്യക്ഷനായി തുടരണമെങ്കില്‍ ഇനിയും കടുത്ത മത്സരം നേരിടേണ്ടതായുണ്ട