ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു.

6:37 pm 7/5/2017

ന്യൂഡല്‍ഹി: ഇന്ന്​ വൈകിട്ട്​ മൂന്ന് ​മണിക്കായിരുന്നു അപകടം. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ലെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചിട്ടുണ്ട്​. വിമാനത്താവളത്തിൽ നിന്ന്​ പറന്നുയരുന്നതിനിടെ ഡൽഹി –കശ്​മീർ വിമാനത്തിൻറെ ചിറക്​ മറ്റൊരു വിമാനത്തിൽ ഇടിക്കുകയായിരുന്നു.

അപകടം നടക്കു​േമ്പാൾ ഇരുവിമാനങ്ങളും റൺവെ നമ്പർ 29ലായിരുന്നു. സംഭവത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചതായാണ്​ എയർപോർട്ട്​ അധികൃതർ നൽകുന്ന വിശദീകരണം. ഏപ്രിൽ 26നും സമാന സംഭവം ഉണ്ടായിരുന്നു. അന്ന്​ കാറ്ററിങ്​ വാഹനം എയർ ഇന്ത്യ വിമാനത്തിൽ ഇടിച്ച്​ വിമാനത്തിൻറെ വാതിൽ തകർന്നിരുന്നു.