08:16 am 9/4/2017
ബംഗളൂരു: ഐപിഎല്ലിൽ സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡെയർഡെവിൾസിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 15 റണ്‍സ് ജയം. ടോസ് നേടി ബാറ്റുചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയിരുന്നു. വിജയമുറപ്പിച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
നേരത്തെ 37 പന്തില്‍ 69 റണ്‍സ് അടിച്ചുകൂട്ടിയ കേദാര്‍ ജാദവിന്റെ കരുത്തിലായിരുന്നു ആതിഥേയര്‍ ഭേദപ്പെട്ട സ്കോര്‍ നേടിയത്. അഞ്ചു സിക്സറും അഞ്ചു ബൗണ്ടറിയുമടങ്ങുന്നതായിരുന്നു കേദാറിന്റെ ഇന്നിംഗ്സ്. ഡല്‍ഹിക്കു വേണ്ടി റിഷബ് പന്ത് 36 പന്തില്‍ അര്‍ധ 57 റണ്‍സ് നേടി.
ചെറിയ ലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന്റെ ബൗളിംഗ് നിര അച്ചടക്കത്തോടെ പന്തെറിഞ്ഞു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങി ചെകുത്താന്മാര് മടങ്ങുകയായിരുന്നു.