സിലിഗുരി: പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് ഏഴു പേര് മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. മരിച്ചവരില്‍ ആറു പേര് സ്ത്രീകളാണ്. 1968 ല്‍ നിര്‍മിച്ച കെട്ടിടമായിരുന്നു ഇത്. ഇതിന്റെ അടിത്തറ നാളുകളായി ബലക്ഷയത്തിലായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഏതു നിമിഷവും നിലംപൊത്താമെന്ന നിലയിലായിരുന്നു കെട്ടിടം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ പരിക്കേറ്റവര്‍ക്കും നല്‍കും.

