ഡാലസില്‍ സ്‌പെല്ലിംഗ് ബി മത്സരം 26 ന്

07:41 pm 21/3/2017

– പി.പി. ചെറിയാന്‍
Newsimg1_5097518

റിച്ചാര്‍ഡ്‌സണ്‍ (ഡാലസ്) : 2003 മുതല്‍ തുടര്‍ച്ചയായി ലില്ലി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സ്‌പെല്ലിംഗ് ബി മത്സരം 26 ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ സഹകരണത്തില്‍ നടത്തപ്പെടുന്നു. റിച്ചാര്‍ഡ്‌സണിലുള്ള ഇന്ത്യ അസോസിയേഷന്‍ ഓഫിസിലാണ് മത്സരങ്ങള്‍ നടക്കുക.

യുകെജി മുതല്‍ 8ാം ഗ്രേഡ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ദേശീയ സംസ്ഥാന തലത്തില്‍ നടക്കുന്ന മത്സരങ്ങളിലേക്ക് കുട്ടികളെ സജ്ജരാക്കുക എന്നതാണ് മത്സരം കൊണ്ടു ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ 1 വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ മൗസമീ ചാറ്റര്‍ജി (214 566 5363), സ്രബനി ലഹറി (469 222 6209) എന്നിവരുമായി ബന്ധപ്പെടുക.

വിലാസം: India Association of North Texas, 701 North Central Exp. Bldg-5, Richardsun, Tx-75080
Newsimg2_6698114