ഡാലസ്സില്‍ ദിലീപ് ഷോയില്‍ നിന്നും ലഭിച്ച വരുമാനം കുട്ടികള്‍ക്കായുള്ള ആശുപത്രിയുമായി പങ്കുവച്ചു

08:06 am 10/5/2017

– സന്തോഷ് പിള്ള


ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രവും, നിംബസ് ചാരിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ദിലീപ് ഷൊ 2017ല്‍ നിന്നും ലഭിച്ച വരുമാനം ഡാലസ്സിലെ കുട്ടികള്‍ക്ക് വേണ്ടിയിട്ടുള്ള ആശുപത്രിയായ സ്‌കോട്ടിഷ്‌റൈറ്റുമായി പങ്കുവച്ചു. സ്‌കോട്ടിഷ് റൈറ്റ് ഹോസ്പിറ്റല്‍ പ്രതിനിധി റോണി പെയിന്റര്‍ കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍ നായ രില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി. അംഗവൈകല്യമുള്ള കുട്ടികളെ സൗജന്യമായി ചികില്‍സിക്കുന്ന ഹോസ്പിറ്റലിന് സംഭാവന നല്‍കാന്‍ സാധിച്ചത്, ഇതുപോലുള്ള ഒരു മെഗാ ഷോ ഡാലസില്‍ എത്തിയതുകൊണ്ടാണെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അറിയിച്ചു. ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടന്നു വരുന്ന സംസ്കാരിക, മതപഠന പാഠശാലയ്ക്ക് ക്ലാസ് മുറികള്‍ നിര്‍മ്മി ക്കുന്നതിന് ശേഷമുള്ള തുക ഉപയോഗിക്കും. ഡാലസ്സിലെ കലാപ്രേമിക ള്‍ ദിലീപ് ഷോ 2017 ന് നല്‍കിയ വമ്പിച്ച സഹകരണത്തിന് നന്ദി രേഖപെടുത്തുന്നതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഗോപാല പിള്ള അറിയിച്ചു.