ഡാലസ് കേരള അസ്സോസ്സിയേഷന്‍ സംഗീത സായാഹ്നം ഫെബ്രുവരി 25ന്

07:56 pm 25/2/2017

– പി.പി. ചെറിയാന്‍
Newsimg1_64388398
ഡാലസ്: കേരള അസ്സോസ്സിയേഷന്‍ ഓഫ് ഡാലസ് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള സംഗീത സായാഹ്നം ഈ വര്‍ഷം ഫെബ്രുവരി 25 ശനിയാഴ്ച നടത്തുന്നതാണ്.വൈകിട്ടു 3.30ന് ഗാര്‍ലന്റിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഡാലസ് ഫോര്‍ട്ടുവര്‍ത്ത് മെട്രോപ്ലെക്‌സിലെ കേരള അസ്സോസ്സിയേഷന്‍ മെംബര്‍മാരായ ഗായകര്‍ക്ക് പങ്കെടുക്കാം.

കഴിവുള്ള ഗായകരെ കണ്ടെത്തി അവരുടെ സംഗീത വാസനയെ പ്രോല്‍സാഹിപ്പിക്കുക എ്ന്നതാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന ഗായകര്‍ക്ക് രണ്ടു ഗാനങ്ങള്‍ ആലപിക്കുന്നതിനുള്ള അവസരം ലഭിക്കും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആര്‍ട്ട്‌സ് ഡയറക്ടര്‍ ജോണി സെബാസ്റ്റ്യന്‍ 972375223 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് അസ്സോസ്സിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. പ്രവേശനം സൗജന്യമാണ്.