09:13 pm 9/12/2016
– പി.പി. ചെറിയാന്

കരോള്‍ട്ടണ്‍ : കരോള്‍ട്ടണ്‍ ബിലീവേഴ്സ് ബൈബിള്‍ ചാപ്പലിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19ന് ഡാലസില്‍ ക്രിസ്മസ് പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ വാലിറാഞ്ച് പബ്ലിക് ലൈബ്രററിയില്‍ ക്രിസ്മസ് ഗാനങ്ങള്‍, സ്റ്റോറി ടൈം, പിസാ പാര്‍ട്ടി എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. മാതാപിതാക്കള്‍ കുട്ടികളോടൊപ്പം സംബന്ധിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
