ഡാലസ് സൗഹൃദ വേദി വാര്‍ഷികവും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും നടത്തി

07:54 am 16/1/2017

– എബി മക്കപ്പുഴ
Newsimg1_52812793
ഡാലസ്: ഡാലസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും ജനുവരി 8 ഞായറാഴ്ച വൈകിട്ട് 5.30 നു കരൊള്‍ട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ഓര്ത്താഡോക്‌സ് പള്ളിയുടെ ഓഡിറ്റൊരിയത്തില്‍ വെച്ച് നടത്തപ്പെട്ടു. വളര്ച്ചലയിലും സംഘടന ബലത്തിലും അമേരിക്കയിലെ മലയാളി സംഘടനയില്‍ പ്രഥമ സ്ഥാനത്തേക്ക് കുതിച്ചു ഉയര്ന്നു കൊണ്ടിരിക്കുന്ന ഡാളസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്ഷി്ക ദിനാഘോഷം പുതുമ നിറഞ്ഞ പരിപാടികളുമായിട്ടായിരുന്നു ഇപ്രാവശ്യവും പ്രവാസി മനസുകളെ ആകര്‍ഷിച്ചത്.

പ്രസ്തിയുടെ കുതിപ്പിലേക്കു കയറിക്കൊണ്ടിരിക്കുന്ന യുവ ഗായിക മിസ്സ്.ഐറിന്‍ കലൂര്‍,നാട്യ കലയില്‍ പ്രാവിണ്യം നേടിയ മിസ്സ്.ആര്യ അജയ് എന്നിവരായിരുന്നു എം.സി മാരായി സമ്മേളനത്തെ നിയ്രന്തിച്ചത്.

ഡയാന ജോസ്, നടാഷ കൊക്കോടില്‍ എന്നിവര്‍ ആലപിച്ച ദേശീയ ഗാനത്തോട് സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടക്കം മുതല്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി കൊണ്ടിരിക്കുന്ന സെക്രട്ടറി ശ്രീ.അജയകുമാര്‍ സമ്മേളനത്തിലെത്തിയവരെ സ്വാഗതം അറിയിച്ചു. സമ്മേളനത്തില്‍ പ്രസിഡണ്ട് ശ്രീ.എബി തോമസ് അദ്യക്ഷനായിരുന്നു.പുതുവത്സര ആശംസകളോട് തുടക്കമിട്ട അദ്യക്ഷത പ്രസംഗത്തില്‍ മറ്റു പ്രവാസി സംഘടനകള്ക്കുത മാതൃകയായിക്കൊണ്ടിരിക്കുന്ന ഡാളസ് സൗഹൃദ വേദി സുഹൃത്തുക്കളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു,
പ്രവാസി മലയാളികള്ക്കിടയില്‍ വളരെ ശ്രദ്ധേയനും, ലിറ്റററി സൊസൈറ്റി ഓഫ് അമേരിക്ക (ലാനാ)യുടെ നാഷണല്‍ പ്രസിഡന്റുമായ ശ്രീ.ജോസ് ഓച്ചാലി വാര്ഷിക ആഘോഷങ്ങള്‍ക്ക് മുഖ്യ സന്ദേശകനായിരുന്നു.

തുടര്‍ന്ന് നടത്തപ്പെട്ട ക്രിസ്തുമസ്,ന്യൂ ഇയര്‍ ആഘോഷ വേളയില്‍ മാര്‌ത്തോിമാ സഭയിലെ മികച്ച പ്രഭാഷകനായ റവ.വിജു വര്ഗീസ് (കരോള്‍ട്ടണ്‍ മാര്‌ത്തോമാ ചര്‍ച്ച് വികാരി) ഹുദയസ്പര്‍ശിയായ ക്രിസ്തുമസ്.പുതുവത്സര സന്ദേശം നല്കി് സദസ്സിനെ അനുഗ്രഹിച്ചു.
പ്രോഗ്രാം കോഡിനേറ്റര്‍ സുകു വര്‍ഗീസിന്റെ ഭക്തിഗാനത്തോട് ആഘോഷ പരിപാടികള്‍ക്ക് തുടക്കം ഇട്ടു. സ്റ്റാന്‌ലി് ജോര്‍ജ്, മീനു എലിസബത്ത്,സാബു,അലക്‌സ്,ഐറിന്‍,സുകു തുടങ്ങിയവര്‍ പാടിയ കരോള്‍ ഗാനം ആഘോഷ പരിപാടികള്ക്ക്ു ഒരു അലങ്കാരമായിരുന്നു.

റിഥം സ്കൂള്‍ ഓഫ് ഡാളസ് അവതരിപ്പിച്ച പുതുമയേറിയ ക്ലാസിക്കില്‍ ഗ്രൂപ്പ് ഡാന്‍സുകള്‍, ബാല കലാതിലകം നടാഷ കൊക്കൊടിലിന്റെ സെമി ക്ലസ്സിക്കല്‍ നൃത്തം സദസ്സിന്റെ നീണ്ട കൈയടി എട്ടു വാങ്ങി.

പ്രശസ്ത പിന്നണി സംഘാടകനായ ശാലു ഫിലിപ്പിന്റെ ശിക്ഷണത്തില്‍ കുട്ടികളായ അമീര്‍ വിന്‌സെനന്റ്,ജോദ്ദം സൈമന്‍,അശ്വിന്‍ കോശി, അശ്വിന്‍ വര്ഗീാസ്, ബെനറ്റ് ജേക്കബ് എന്നിവര്‍ അവതരിപ്പിച്ച വാദ്യ മേളം പരിപാടികള്ക്ക്ത പുതുമയേറി.നടാഷ കൊക്കൊടിലും, മാതാവ് എലിസബത്തും ചേര്‍ന്ന് നടത്തിയ കാറ്റേ കാറ്റേ ….എന്ന പാട്ടിനു തുല്ല്യമായി അഭിനയിച്ച സ്കിറ്റ് കാണികളുടെ നിലക്കാത്ത കൈയടി ഏറ്റു വാങ്ങി.

ഐറിന്‍ കലൂരും കൂട്ടരും നടത്തിയ ഡപ്പാന്‍ കൂത്ത്, ഷെജിന് ബാബു, അനു ജെയിംസ്, ഡോണ ജോസ് തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.പ്രോഗാമിനു ശേഷം വിഭവ സമൃദ്ധമായ ന്യൂ ഇയര്‍ ഡിന്നര്‍ നല്കി ആഘോഷം അതി ഗംഭീരമാക്കി.

കേരള സംസ്കാരം പുത്തന്‍ തലമുറയിലേക്കു പകരുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോട് നിലകൊള്ളുന്ന ഡാളസ് സൗഹൃദ വേദി നടത്തുന്ന ഓരോ പരിപാടികളും പ്രവാസി മനസ്സുകളില്‍ ഇടം പിടിച്ചു കഴിഞ്ഞരിക്കുന്നു.