ഡാലസ് ഹോളി ഫെസ്റ്റിവല്‍ ആഘോഷങ്ങള്‍ മാര്‍ച്ച് 26ന്

07:59 pm 23/3/2017

– പി.പി. ചെറിയാന്‍
Newsimg1_52252729
ഡാലസ് : ഡാലസിലെ ഹോളി ആഘോഷങ്ങള്‍ മാര്‍ച്ച് 26ന് രാധാകൃഷ്ണ ടെമ്പിളിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഫോര്‍ക്ക് റാഞ്ചില്‍വെച്ചു പന്ത്രണ്ടു മുതല്‍ 5 വരെ നടത്തപ്പെടുന്നു. ഡിജെ ഡാന്‍സ്, കളര്‍ പ്ലൊലന്റില്‍ റംഗോളി തുടങ്ങിയ പരിപാടികള്‍ ഹോളി ആഘോഷങ്ങളുടെ മാറ്റ് വര്‍ദ്ധിപ്പിക്കും. സ്വാമി മുകുന്ദാനന്ദ മുഖ്യ സന്ദേശം നല്‍കും.

പ്രവേശനം തികച്ചും സൗജന്യമാണ്. ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ പുറമെ നിന്നും കൊണ്ടുവരുന്ന ചായങ്ങള്‍(കളറുകള്‍) അനുവദിക്കുകയില്ലെന്നും ഓര്‍ഗാനിക്ക് കളറുകള്‍ അമ്പലത്തില്‍ നിന്നും വാങ്ങാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

അമ്പലനിര്‍മ്മാണ ഫണ്ടിലേക്ക് ഉദാരമായ സംഭാവനകള്‍ സ്വീകരിക്കുന്നതാ ണെന്നും ഭാരവാഹികള്‍ പറഞ്ഞു.

സ്ഥലം : South Fork Panect, 3700 Hogge DR Parker, TX-75002. 408 674 6602(ഡാലസ്)