ഡാളസില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ പുതിയ പ്രവര്‍ത്തകസമിതി ചുമതലയേറ്റു

07:59 pm 4/2/2017

– മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_45557115
ഡാലസ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് (IANANT ) ന്റെ പുതിയ പ്രവര്‍ത്തകസമിതി ഡാലസില്‍ ചുമതലയേറ്റു. ജനുവരി 28 നു ഗാര്‍ലാന്റിലുള്ള കെ ഇ എ ഇമ്പോര്‍ട്ട്‌സ് ഹാളില്‍ വച്ചുനടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന പന്ത്രണ്ടു നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കു 500 ഡോളര്‍ വീതം റ്റിയൂഷന്‍ സഹായം നല്‍കി മാതൃകയാകാന്‍ കഴിഞ്ഞതു ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ അഭിമാനാര്‍ഹമായ നേട്ടമായി പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ ചൂണ്ടിക്കാട്ടി.

നഴ്‌സിംഗ് കണ്ടിന്യുവസ് എഡ്യൂക്കെഷന്‍ പരിപാടികളും 2017 മെയ് മാസത്തിലെ നഴ്‌സിംഗ് ദിനാചരണം, അഡ്വാന്‍സ്ഡ് പ്രാക്റ്റീസ് നഴ്‌സിംഗ് ( APRN forum) ഫോറം, മെംബര്‍ഷിപ് കാമ്പയിന്‍ തുടങ്ങി വിവിധ പരിപാടികളാണു ഈ വര്‍ഷം സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കഅചഅചഠ സ്കോളെര്‍ഷിപ്പ് പ്രോഗ്രാമിനൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹരായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കു സാമ്പത്തിക സഹായം ചെയ്യുവാന്‍ ആഗ്രഹമുള്ളവര്‍ക്കു വേദിയൊരുക്കുവാനും സംഘടന തീരുമാനിച്ചു. പൊതുയോഗത്തില്‍ കഴിഞ്ഞ വാര്‍ഷിക റിപ്പോര്‍ട്ടും ഓഡിറ്റഡ് സാമ്പത്തികക്കണക്കുകളും അവതരിപ്പിക്കപ്പെട്ടൂ.

നാഷണല്‍ അസ്സോസ്സിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്ക (NAINA) യുടെ ദ്വിവല്‍സര കോണ്‍ഫറന്‍സ് ഡാലസ്സില്‍ വച്ചു 2018 ല്‍ നടത്തപ്പെടുമ്പോള്‍ ആതിഥേയസംഘടനയുടെ ഉത്തരവാദിത്വവും ഈ അസ്സോസ്സിയേഷനാണെന്നതു ആശംസാ പ്രസംഗത്തില്‍ നാഷണല്‍ പ്രസിഡന്റ് ഡോക്റ്റര്‍ ജാക്കി മൈക്കിള്‍ എടുത്തു പറഞ്ഞു. നിഷ ജേക്കബ്, ഷെല്ലി , ശ്രീരാഗ ഡാലസ് മ്യൂസിക് ഗ്രൂപ്പിലെ ഐറീന്‍, സെല്‍വിന്‍ എന്നിവര്‍ സംഗീതവിരുന്ന് ഒരുക്കി. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടെയാണ് കൂടി സമ്മേളനം വിജയകരമായി പര്യവസാനിച്ചു. ഡാലസിലെ എല്ലാ ഇന്ത്യന്‍ വംശജരായ നഴ്‌സസിനെയും നഴ്‌സിംഗ് സ്റ്റുഡന്റ്‌സിനെയും ഈ പ്രൊഫഷണല്‍ അസ്സോസ്സിയേഷനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍വാഹകസമിതി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

പ്രസിഡ്ന്റ് ഹരിദാസ് തങ്കപ്പന്‍, വൈസ് പ്രസിഡന്റ് മഹേഷ് പിള്ള, സെക്രട്ടറി റീനി ജോണ്‍, ട്രഷറര്‍ ആനി മാത്യു എന്നിവരോടൊപ്പം, പ്രവര്‍ത്തകസമിതി അംഗങ്ങളായി ഡോ. നിഷ ജേക്കബ് (എഡുക്കേഷന്‍), ലീലാമ്മ ചാക്കോ( സ്‌കോളര്‍ഷിപ്), മേരി എബ്രഹാം ( മെംബര്‍ഷിപ്), ആനി തങ്കച്ചന്‍ ( കള്‍ചറല്‍), ആലി ഇടിക്കുള ( ഫണ്ട് റെയ്‌സിംഗ്), മിനി പെരുമാള്‍ (എഡിറ്റര്‍), ജോജി മാത്യു ( ബയ്ലൊസ്), ഏലിക്കുട്ടി ഫ്രാന്‍സീസ് ( പബ്ലിക് റിലേഷന്‍സ്) എന്നിവരും, ഉപദേശക സമിതി അംഗങ്ങളായി ഡോ. ജാക്കി മൈക്കിള്‍, ആലിസ് മാത്യു,ആന്‍ വര്‍ഗ്ഗീസ്, എല്‍സ പുളിന്തിട്ട, എന്നിവരുമാണ് പുതുതായി ചുമതലയേറ്റ ഭാരവാഹികള്‍.