ഡാളസില്‍ നഴ്‌സസ് അപ്രീസിയേഷന്‍ ഡേയും, മദേഴ്‌സ് ഡേയും മെയ് 13-ന്

06:34 am 7/5/2017

– പി. പി. ചെറിയാന്‍


ഡാളസ്: ഡാളസ് കേരള അസ്സോസ്സിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ആഘോഷിക്കുന്നു.മെയ് 13 ശനിയാഴ്ച രാവിലെ 10 മുതല്‍ കേരള അസ്സോസ്സിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ നഴ്സ്മാരില്‍ പ്രത്യേക അംഗീകാരം ലഭിച്ചിട്ടുള്ള വരെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെടും.ആരോഗ്യ ശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റോയ് കൊടുവത്ത്, ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ അറിയിച്ചു. സമ്മേളനാനന്തരം ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.