ഡാളസില്‍ സ്റ്റോറി ടെല്ലിംഗ് മത്സരം മാര്‍ച്ച് 19-ന്

09:11 pm 8/3/2017

– പി.പി. ചെറിയാന്‍
Newsimg1_39760268
ഇര്‍വിങ്ങ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 19ന് സ്റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുക.(ഗ്രേഡ് 5 മുതല്‍ 8 വരേയും, ഗ്രേഡ് 9 മുതല്‍ 12 വരേയും) മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ട്രോഫികളും, പ്രത്യേക സമ്മാനങ്ങളും ലഭിക്കും.

ഡാളസ് ഇന്‍സ്പിരേഷന്‍ മാസ്റ്റേഴ്സാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥലം: 130 4W Walnut Hill lane, Suite 205, CÀhn§v 75038 .കൂടുതല്‍ വിവരങ്ങള്‍ക്ക്ജയ് പൂജാര- 972 948 8476ഡോ.കനികവര്‍മ്മ-409 745 6224.