08:12 pm 24/12/2016
– സന്തോഷ് പിള്ള
ഡാളസ്സ്: വൃശ്ചികമാസാരംഭം മുതല്‍ തുടര്‍ന്നുവരുന്ന അയ്യപ്പ പൂജകളുടെ ഭാഗമായി ഡിസംബര്‍ 26 ന്, ഇരുമുടി കെട്ടുനിറയും, തിരുവാഭരണ ഘോഷയാത്രയും, കലശാഭിഷേക പൂജകളും, അതിരാവിലെ ആരംഭിക്കുന്ന ഗണപതിഹോമത്തോടു കൂടി നടത്തപെടുന്നു. ഗുരു സ്വാമിമാരായ സോമന്‍നായരും, ഗോപാല പിള്ളയും ഈ വര്‍ഷത്തെ കെട്ടുനിറക്കും, ശരണ ഹോഷ യാത്രക്കും നേതൃത്യം നല്‍കുമ്പോള്‍, ക്ഷേത്ര ശാന്തിമാരായ വിനയന്‍ നീലമനയും, പദ്മനാഭന്‍ ഇരിഞ്ഞാടപ്പള്ളിയും പ്രത്യേക പൂജകള്‍ നിര്‍വഹിക്കുന്നതായിരിക്കും.
ക്ഷേത്രത്തിലെ, ശ്രീധര്‍മശാസ്ഥാ സന്നിധിയില്‍ ദിവസവും നടന്നുവരുന്ന അയ്യപ്പ ഭജനകളില്‍ അനേകം അയ്യപ്പന്മാര്‍ പങ്കെടുക്കുന്നതായി കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാല പിള്ള അറിയിച്ചു. നെയ്‌ത്തേങ്ങ നിറച്ച്, ഇരുമുടി കെട്ടി, ശരണയാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അയ്യപ്പന്മാര്‍ എത്രയും പെട്ടെന്ന് ക്ഷേത്ര ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ട്രസ്റ്റി ചെയര്‍മാന്‍ ഹരി പിള്ള അഭ്യര്‍ത്ഥിക്കുന്നു.