ഡാളസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം ഫെബ്രുവരി 25-ന്

07:26 am 12/2/2017

– പി.പി. ചെറിയാന്‍
Newsimg1_42977114
ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള സംഗീത സായാഹ്നം ഈ വര്‍ഷം ഫെബ്രുവരി 25 ശനിയാഴ്ച നടത്തുന്നതാണ്.വൈകീട്ട് 3.30ന് ഗാര്‍ലന്റിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രാപ്ലെക്സിലെ കേരള അസ്സോസിയേഷന്‍ മെമ്പര്‍മാരായ ഗായകര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

കഴിവുള്ള ഗായകരം കണ്ടെത്തി അവരുടെ സംഗീത വാസനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന ഗായകര്‍ക്ക് രണ്ടു ഗാനങ്ങല്‍ ആലപിക്കുന്നതിനുള്ള അവസരം ലഭിക്കും.

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ആര്‍ട്സ് ഡയറക്ടര്‍ ജോണി സെബാസ്റ്റിയന്‍ 972 375 2232 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. പ്രവേശനം സൗജന്യമാണ്.