ഡാളസ് പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഉദ്ഘാടന മീറ്റിംഗ് ഏപ്രില്‍ 2ന്

08:34 pm 28/3/2017

– ബിനോയി സാമുവേല്‍ ആര്യപ്പള്ളില്‍

ഡാളസ്: ഡാളസിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ പെന്തക്കോസ്ത് സഭകളില്‍ നിന്നുമുള്ള മലയാളി യുവജനങ്ങളുടെ പൊതുഐക്യവേദിയായ പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസ് (പി.വൈ.സിഡി) 2017ലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള ഉദ്ഘാടന മീറ്റിംഗ് ഏപ്രില്‍ 2 ഞായറാഴ്ച്ച വൈകിട്ട് 6:30 മുതല്‍ 8:30 വരെ ഐ.പി.സി ടാബ്രനാക്കല്‍ ഡാളസ് ചര്‍ച്ചില്‍ ( 9121 ഫെര്‍ഗൂസണ്‍ റോഡ്, ഡാളസ്, ടെക്‌സാസ് 75228) വെച്ച് നടക്കുന്നതാണ്.

കഴിഞ്ഞ 35 വര്‍ഷങ്ങളായി ഡാളസ് പട്ടണത്തിലെ യുവജനങ്ങളുടെ ഐക്യവേദിയായി നടന്നുകൊണ്ടിരിക്കുന്ന പിവൈസിഡി യുടെ 36ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന മീറ്റിംഗിനോടപ്പം സ്വരമാധുര്യം പകരുന്ന മ്യൂസിക്കല്‍ നൈറ്റും ഉണ്ടായിരിക്കുന്നതാണ്.
2009 ല്‍ ചിക്കാഗോയില്‍ വെച് നടന്ന പിസിനാക്കിന്റെ മുന്‍ യൂത്ത് കോര്‍ഡിനേറ്ററും, ഐ.സിപി.എഫ് അറ്റ്‌ലാന്റാ കോണ്‍ഫറന്‍സിന്റെ സംഘാടകനും, ഹോപ്പ് സിറ്റി ചര്‍ച്ച് ടെന്നസി സഭയുടെ പാസ്റ്ററും, അറിയപ്പെട്ട കണ്‍വന്‍ഷന്‍ പ്രസംഗകനുമായ പാസ്റ്റര്‍ സിബി തോമസ്, അറ്റ്‌ലാന്റാ മുഖ്യ പ്രസംഗകനായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു തോമസ് (പ്രസിഡന്റ്): 214.909.2750, ഷോണി തോമസ് (കോര്‍ഡിനേറ്റര്‍): 972.814.1213, അലന്‍ മാത്യൂ (ട്രഷറാര്‍): 469.387.6394.