ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

10:11 pm 15/4/2017

– ജീമോന്‍ റാന്നി


ഡാളസ്: ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ യുവജന സഖ്യത്തിന്റേയും കാര്‍ട്ടര്‍ ബ്ലഡ് കെയറിന്റേയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 12-ന് ഞായറാഴ്ച ആരാധനയ്ക്കുശേഷം “രക്തം ദാനം ചെയ്യൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശമുയര്‍ത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടര്‍ച്ചയായി നാലാം വര്‍ഷവും ബ്ലഡ് ഡ്രൈവ് നടത്തുകയുണ്ടായി. ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരി റവ. സജി പി.സി. അസിസ്റ്റന്റ് വികാരി റവ. മാത്യു സാമുവേലിന്റെ സാന്നിധ്യത്തില്‍ ബ്ലഡ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

ഇടവക അംഗങ്ങള്‍, യുവജന സഖ്യങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ രക്തം ദാനം ചെയ്യുകയുണ്ടായി. യുവജനസഖ്യം ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഈ സംരംഭത്തെ വന്‍ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച ചര്‍ച്ച് ഭാരവാഹികള്‍, യുവജന സഖ്യം ഭാരവാഹികള്‍, രക്തം നല്‍കി സഹായിച്ചവര്‍ എന്നിവരോട് ബ്ലഡ് ഡ്രൈവ് കോര്‍ഡിനേറ്റര്‍ ബിജി ജോബി നന്ദി അറിയിച്ചു.