ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ വാര കര്‍മ്മങ്ങള്‍ ആചരിച്ചു

08:58am 2/4/2016

ജോയിച്ചന്‍ പുതുക്കുളം
detroitstmarys_pic1
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ വാര കര്‍മ്മങ്ങള്‍ ആചരിച്ചു . ഓശാന ഞായറാഴ്ച രാവിലെ 10 മണിക്കു തിരുക്കര്‍മ്മങ്ങള്‍ ആരെംഭിച്ചു .വിശ്വാസികള്‍ക്കു കുരുത്തോല വിതെരണം ചെയ്യുകയും ദേവാലയത്തിനു പുറത്തുകൂടി കുരുത്തോല പ്രദക്ഷിണവും
നടത്തുകയുണ്ടായി. പെസഹ വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്കു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു.

പുരോഹിതന്‍ വിശ്വാസികളില്‍ നിന്നും തിരഞ്ഞെടുത്ത 12 പേരുടെ കാലുകള്‍ കഴുകി ചുംബിച്ചു .യേശുനാഥന്‍ അന്തിയത്താഴ വേളയില്‍ ശിഷ്യ•ാരുടെ കാലുകള്‍ കഴുകി ചുംബിച്ചതിന്റെ അനുസ്മരണം കൊണ്ടാടി . ദു:ഖവെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കു തിരുക്കര്‍മ്മങ്ങള്‍ ആരെംഭിച്ചു യേശുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ട് കുരിശിന്റെ വഴിയും വായനകളും നടത്തപ്പെട്ടു .ദു:ഖശനിയാഴ്ച വൈകുന്നേരം 7 മണിക്കു ഉയിര്‍പ്പു തിരുനാള്‍ കര്‍മ്മങ്ങള്‍ ആരെംഭിച്ചു തുടെര്‍ന്നു സ്‌നേഹവിരുന്നും നടത്തപ്പെട്ടു. തിരുക്കര്‍മ്മങ്ങല്‍ക്കു ഇടവക വികാരി ബഹു .രാമച്ചനാട്ടു ഫിലിപ്പച്ചന്‍ നേത്രത്വം നല്കി. കൈക്കാര•ാരായ തമ്പി ചാഴികാട്ടും രാജു തൈമാലിലും പാരീഷ് കൗണ്‍സില്‍ അംഗങ്ങളോടൊപ്പം എല്ലാ കര്‍മ്മങ്ങളുടെയും വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു. ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.