ഡിസംബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പു

12:17 pm 29/12/2016
images (6)
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന്‍റെ കാലാവധി അവസാനിക്കുന്ന ഡിസംബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പുതുവത്സര രാത്രിയിൽ നടത്തുന്ന പ്രസംഗത്തിൽ നോട്ട് പിൻവലിക്കൽ വിഷയത്തിലെ തുടർനടപടികൾ അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് വിവരം.

നിലവിൽ ബാങ്കിൽ നിന്നും 24,000 രൂപയും എ.ടി.എം വഴി 2000 രൂപയുമാണ് പിൻവലിക്കാൻ സാധിക്കുക. പണം പിൻവലിക്കലിന് ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുമോ എന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്. നോട്ട് അസാധുവാക്കൽ ജനജീവിതത്തെയും വ്യാപര മേഖലകളെ പ്രതികൂലമായി ബാധിച്ചിരുന്നു.

നവംബർ എട്ടിനാണ് വിനിമയത്തിൽ 86 ശതമാനമുള്ള 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചു കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. നോട്ട് പിൻവലിച്ചത് വഴിയുണ്ടായ പ്രതിസന്ധി 50 ദിവസം കൊണ്ട് പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്.