12:44 pm 16/08/2016
റിയോ ഡി ജനീറൊ: റിയോ ഒളിമ്പിക്സ് വനിതാ വിഭാഗം ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ പുറത്ത്. യോഗ്യത റൗണ്ടിൽ 20 സ്ഥാനത്തെത്തിയ പുനിയക്ക് 57.58 ദൂരം മാത്രമാണ് താണ്ടാൻ സാധിച്ചത്. രണ്ടാമത്തെ ത്രോ ഫൗളായതാണ് പുനിയയുടെ പുറത്താകലിലേക്ക് നയിച്ചത്.
യോഗ്യത നേടിയ 12 പേരിൽ 65.38 ദൂരമെറിഞ്ഞ ക്യൂബയുടെ യാമിൻ പെരസിനാണ് ഒന്നാം സ്ഥാനം. നേരത്തെ പുരുഷൻമാരുടെ ഡിസ്കസ് ത്രോ വിഭാഗത്തിൽ ഇന്ത്യയുടെ വികാസ് ഗൗഡയും യോഗ്യത റൗണ്ടിൽ നിന്ന് പുറത്തായിരുന്നു.