ഡേ കെയറിലെ രണ്ടു വയസുകാരി​യെ പീഡിപ്പിച്ച 62കാരൻ അറസ്​റ്റിൽ

04:30 pm 6/11/2016
images

കാക്കനാട്​: ഡേ കെയറിലെ രണ്ടു വയസുകാരി​യെ പീഡിപ്പിച്ച 62കാരൻ അറസ്​റ്റിൽ. കാക്കനാ​െട്ട സ്വകാര്യ ഡേ കെയറിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരൻ(62) ആണ്​ അറസ്​റ്റിലായത്​. കൂട്ടുകാരോടൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ ഒറ്റപ്പെട്ടുപോയ കുഞ്ഞിനെയാണ്​ പീഡനത്തിനിരയാക്കിയത്​.

മൂന്നു ദിവസം മുമ്പാണ്​ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ്​ പീഡന വിവരമറിയുന്നത്​. ഡേ കെയർ അധികൃതരുമായി സംസാരിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന്​ പൊലീസിൽ പരാതി നൽകുകയായിരുന്നു.