ഡോ:എ .എസ് സന്ധ്യക്ക് ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരം സുഗതകുമാരി സമ്മാനിച്ചു

10:00 pm 24/5/2017

– ശ്രീകുമാര്‍ ഉണ്ണിത്താന്‍


മലയാളത്തിനു സര്‍വ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്കാരം കൊല്ലം ഫാത്തിമമാതാ കോളേജിലെ അധ്യാപിക ഡോ:എ .എസ് സന്ധ്യക്ക് മലയാളത്തിന്റെ സ്വന്തം സുഗതകുമാരി സമ്മാനിച്ചു.തിരുവനതപുരം പ്രസ്സ് ക്‌ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളത്തെ സ്‌നേഹിക്കുന്ന നൂറു കണക്കിന് സഹൃദയര്‍ പങ്കെടുത്തു .

മലയാളത്തെ സ്‌നേഹിക്കാന്‍ ഫൊക്കാനയ്ക്കു ഇതില്‍പ്പരം ഒരു പദ്ധതി ഇല്ല എന്ന് ചടങ്ങു് ഉത്ഘാടനം നിര്‍വഹിച്ചു സുഗതകുമാരി പറഞ്ഞു. കവയത്രി മാണി എന്ന് വിളിക്കുന്ന ഡോ.എം വി പിള്ളയുമൊത്തുള്ള ഭാഷയ്ക്കൊരു ഡോളര്‍ അനുഭവങ്ങള്‍ പങ്കുവച്ചായിരുന്നു പ്രിയ കവയത്രി സംസാരിച്ചു തുടങ്ങിയത് .അമേരിക്കയില്‍ നടന്ന ഒരു കണ്‍വന്‍ഷനില്‍ മലയാളത്തെ കുറിച്ച് ഒരു കവിത അവതരിപ്പിച്ചപ്പോള്‍ മണി(ഡോക്ടര്‍ എം വി പിള്ള ) കണ്ണ് നിറഞ്ഞാണ് ആ കവിത കേട്ടത്.അത് വല്ലാത്ത ഒരു അനുഭവം ആയിരുന്നു.അവരുടെയൊക്കെ നേതൃത്വത്തില്‍ തുടങ്ങിയ ഭാഷയ്ക്കൊരു ഡോളര്‍ അവാര്‍ഡ് നല്‍കുമ്പോള്‍ നമ്മുടെ മലയാളം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു മലയാളിക്ക് എന്ന് പറയുന്നതില്‍ വളരെ വിഷമം ഉണ്ട്.അതിനൊരു മാറ്റം ഉണ്ടാക്കാന്‍ ഇത്തരം അംഗീകാരങ്ങള്‍ ഉപകരിക്കട്ടെ .സുഗതകുമാരി പറഞ്ഞു.

മലയാളത്തിലെ ഏറ്റവും നല്ല ഗവേഷണപ്രബന്ധത്തിന് കേരള സര്‍വകലാശാല ഫൊക്കാനയുമായി ചേര്‍ന്ന് നല്‍കുന്ന ‘ഭാഷയ്ക്കൊരുഡോളര്‍’ (2015) പുരസ്കാരത്തിന് അര്‍ഹയായ ഡോ.സന്ധ്യ.എ.എസ് നു അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് നല്‍കിയത് .പുരസ്കാരത്തിന് അര്‍ഹമായ പ്രബന്ധം കേരള സര്‍വകലാശാല പ്രസിദ്ധീകരിക്കും. അവാര്‍ഡിനും പ്രസിദ്ധീകരണത്തിനുമുളള തുക നല്‍കുത് ഫൊക്കാനയാണ്.

‘ഫോക്ലോര്‍ ഘടകങ്ങള്‍ നോവലില്‍ – എസ്.കെ.പൊറ്റക്കാട് , വൈക്കം മുഹമ്മദ് ബഷീര്‍, കോവിലന്‍ എന്നിവരുടെ നോവലുകളെ ആസ്പദമാക്കിയുള്ള പഠനം’ എന്ന പ്രബന്ധമാണ് അവാര്‍ഡിനര്‍ഹമായത്. ഡോ. എം.എസ്. സുചിത്രയാണ് ഗവേഷണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്. കേരള സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി. ലഭിച്ചത്. സാമൂഹിക പ്രസക്തി, ഗവേഷണരീതീശാസ്ത്രം, അക്കാദമിക പ്രാധാന്യം, ഉള്ളടക്കത്തിന്റെ നിലവാരം, വൈജ്ഞാനിക സംഭാവന എീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 2015-ല്‍ പി.എച്ച്.ഡി അവര്‍ഡ് ചെയ്ത 14 മലയാളം പി.എച്ച്.ഡി. തീസിസുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഡോ.സന്ധ്യ.എ.എസ്-ന്റെ പ്രബന്ധം തെരഞ്ഞെടുത്തത്.

കേരളാ സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ:വീരമണി അധ്യക്ഷത വഹിച്ചു.മാതൃഭാഷയെ ,ആദരിക്കുവാനും ഫൊക്കാന 2007 മുതല്‍ ആരംഭിച്ച ഭാഷയ്ക്കൊരു ഡോളര്‍ അവാര്‍ഡ് മാതൃഭാഷയോടുള്ള സ്‌നേഹം നിലനിര്‍ത്തുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.മലയാള ഭാഷയ്ക്കു അപചയം ഉണ്ടായിട്ടുണ്ട്.അത് മാറണം.മാതൃഭാഷ തന്നെ ഇല്ലാതാകുന്ന അവസ്ഥ.ഈ സാഹചര്യത്തില്‍ ഇത്തരമൊരു അവാര്‍ഡ് സര്‍വകലാശാലയോടു ചേര്‍ന്ന് നില്‍ക്കുന്നവരെ ഏറെ സന്തോഷിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാനയുടെ പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തന പന്ഥാവിലെ ഒരു സുദിനം ആയിരുന്നു ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്കാരദിനം എന്നും ,ഞങ്ങള്‍ ആരും ഇന്നുവരെ മലയാളത്തെ മറക്കാത്തവര്‍ ആണെന്നും ,ആ ഓര്‍മ്മ മനസില്‍ ഉള്ളതുകൊണ്ടാണ് ഇപ്പോളും ഈ പുരസ്കാര ദാന ചടങ്ങു് ഭംഗിയായി മുന്നോട്ടു പോകുന്നതെന്നും ആശംസ അര്‍പ്പിച്ച ഫൊക്കാന പ്രസിഡന്റ് തമ്പിചാക്കോ പറഞ്ഞു.

ഫൊക്കാന ആവിഷ്ക്കരിച്ച ഭാഷയ്ക്കൊരു ഡോളര്‍ 2007 ല്‍ തുടങ്ങിയ അന്നുമുതല്‍ ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഭാഗ്യ സിദ്ധിച്ച ആളാണ് താന്‍ ,അതില്‍ വലിയ അഭിമാനം ഉണ്ടെന്നു ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ ആശംസ പ്രസംഗത്തില്‍ പറഞ്ഞു .മലയാളത്തെ നെഞ്ചേറ്റുന്നതിന്റെ ഭാഗമായി അമേരിക്കയിലുടനീളം മലയാളം ക്‌ളാസുകള്‍ സംഘടനകള്‍ നടത്തുന്നു .മലയാളം എഴുതുവാന്‍ സാധിച്ചില്ല എങ്കിലുംസംസാരിക്കുവാന്‍ ഞങ്ങളുടെ പുതു തലമുറ പഠിക്കുന്നു എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മലയാളം മരിച്ചാലും അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മലയാളം മരിക്കില്ല എന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ആശംസ സന്ദേശത്തില്‍ പറഞ്ഞു .ഓരോ വര്‍ഷം കഴിയുമ്പോള്‍ ഈ പുരസ്കാരത്തിനു പ്രസക്തി വര്‍ധിച്ചു വരുന്നു.ഫൊക്കാന കേരളാകണ്‍വന്‍ഷനില്‍ മലയാളത്തിലെ പഴയതും പുതിയതുമായ എഴുത്തുകാര്‍ ഫൊക്കാന സുവനീറുകള്‍ക്കായി പ്രേത്യേകം നല്‍കിയിട്ടുള്ള രചനകള്‍ ഉള്‍പ്പെടുത്തിയ സമരണിക പുറത്തിറക്കുന്നത് മലയാള ഭാഷയ്ക്കു നല്‍കുന്ന ആദരവാണ് .അദ്ദേഹം പറഞ്ഞു.കേരളാ സര്‍വകലാശാലയില്‍ കുറച്ചുനാള്‍ ഫാക്കല്‍റ്റി ആയി ജോലി ചെയ്ത ഓര്‍മ്മ പുതുക്കിയാണ് ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ തന്റെ ആശംസാപ്രസംഗം തുടങ്ങിയത്.ഫൊക്കാനയെ മലയാളി സമൂഹത്തില്‍ മുദ്ര പതിപ്പിക്കുന്ന ഒരു സുന്ദരമായ ചടങ്ങാണ് ഇത്.ഫൊക്കാന ഫിലാഡല്‍ഫിയകണ്‍വന്‍ഷന്‍ വളരെ ചിട്ടയോടെ നടത്തുവാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു .അദ്ദേഹം പറഞ്ഞു.തുടര്ന്നു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആയ കെ.എച് .ബാബുജാന്‍ ,കെ എസ ഗോപകുമാര്‍ എന്നിവരും ആശംസകള്‍ അറിയിച്ചു .അവാര്‍ഡ് ജേതാവ് ഡോ:സന്ധ്യ എ .എസ് മറുപടി പ്രസംഗം നടത്തി.പതിനാലാണ് പ്രബന്ധങ്ങളില്‍ നിന്നും തന്റെ പ്രബന്ധം അവാര്‍ഡിനായി തിരഞ്ഞെടുത്തതിലും ഗവേഷണത്തിന് സഹായിച്ച ഡോ:എം എസ് സുചിത്രയെ ആദരിച്ചതിലും അതിയായ സന്തോഷം ഉണ്ടെന്നു ഡോ:സന്ധ്യ പറഞ്ഞു.

സര്‍വകലാശാല രജിസ്റ്റര്‍ ഡോ:എം.എസ് ജയപ്രകാശ് സ്വാഗതം പറഞ്ഞു.ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് നന്ദി അറിയിച്ചു.മുന്‍ വര്‍ഷം പുരസ്കാരം നേടുകയും സര്‍വകലാശാല പ്രസിധിധികരിക്കുകയും ചെയ്ത ഡോ:ശ്രീകുമാര്‍ എ ജിയുടെ “പുസ്തകവും കേരളാ സംസ്കാര പരിണാമവും “എന്ന ഗവേഷണ പ്രബന്ധം സുഗതകുമാരി ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

അമേരിക്കന്‍മലയാളികളുടെ അടുത്ത തലമുറ മലയാളം പഠിക്കുമോ എന്ന് സുഗതകുമാരി ടീച്ചര്‍ പ്രകടിപ്പിച്ച ആശങ്ക തനിക്കും ഉണ്ടെന്നു ട്രസ്റ്റി ബോര്‍ഡ്‌ചെയര്‍മാന്‍ നന്ദി പ്രകാശനത്തില്‍ പറഞ്ഞു. ഇത് നിലനിര്‍ത്തുവാന്‍ വേണ്ടുന്നതെല്ലാം ഫൊക്കാന ചെയ്യും .അതിനു മലയാളം ഫൊക്കാനയ്ക്കൊപ്പം ഉണ്ടാകണം.മുന്‍ വര്‍ഷങ്ങളില്‍ നിന്നും ഫൊക്കാനയ്ക്കും അംഗംങ്ങള്‍ക്കും ഒരു കുടുംബം പോലെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന തരത്തില്‍ ഭാഷയ്ക്കൊരു ഡോളര്‍ ചടങ്ങിനെ മാറ്റുവാന്‍ ഫൊക്കാന റ്റേഴ്സ്റ്റി ബോര്‍ഡിന് സാധിച്ചു .അതില്‍ അതിയായ സന്തോഷമുണ്ട്..ഭാഷയ്ക്കൊരു ഡോളര്‍ അവാര്‍ഡ് നിര്‍ണ്ണയം മുതല്‍ അത് നല്‍കുന്ന ദിനം വരെ കേരളാ സര്‍വകലാശാല ഫൊക്കാനയോടു കാട്ടിയ സ്‌നേഹത്തിനും അദ്ദേഹം ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു.

ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി ഡോ:മാത്യു വര്‍ഗീസ്,നാഷണല്‍ കണ്‍വന്‍ഷന്‍ കോ ഓര്‍ഡിനേറ്റര്‍ സുധാ കര്‍ത്ത ,കമ്മിറ്റി അംഗംങ്ങള്‍ ആയ ജോര്‍ജ് ഓലിക്കല്‍,മോഡി ജേക്കബ് ,അലക്‌സ് തോമസ് ,ടി എസ് ചാക്കോ ,അലക്‌സ് തോമസ് (ഫിലാഡല്‍ഫിയ )തുടങ്ങിയവരും ഫൊക്കാന കുടുംബാംഗംങ്ങളും പങ്കെടുത്ത പ്രൗഢ ഗംഭീര ചടങ്ങായിരുന്നു ഈ വര്‍ഷത്തെ വര്‍ഷത്തെ ഭാഷയ്ക്കൊരു ഡോളര്‍ ചടങ്ങ് .