ഡോ. പ്രസാദ് ശ്രീനിവാസന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കും

03:22 pm 2/3/2017

– പി.പി. ചെറിയാന്‍
unnamed

കണക്ടിക്കട്ട് : കണക്ടിക്കട്ട് സ്റ്റേറ്റ് 31-ാമത് അസംബ്ലി ഡിസ്ട്രിക്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ഡോ. പ്രസാദ് ശ്രീനിവാസന്‍ 2018 ല്‍ കണക്ടിക്കട്ടില്‍ നടക്കുന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു.

സംസ്ഥാനത്തിന്റെ ശോഭനമായ ഭാവിയും സുരക്ഷിതത്വവും ഉറപ്പു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണര്‍ സ്ഥാനത്തേക്കു മത്സരിക്കുന്നതെന്ന് ശ്രീനിവാസന്‍ പറയുന്നു. 2012 മുതല്‍ സംസ്ഥാന നിയമസഭയില്‍ അംഗമായിരുന്ന ശ്രീനിവാസന്‍ 1980 ലാണ് കണക്ടിക്കട്ടിലേക്ക് താമസം മാറ്റിയത്.

കനബിസ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ നിയമ നിര്‍മ്മാണം നടത്തുന്നതിനെതിരായും ഡെത്ത് പെനാലിറ്റി റീപ്പില്‍ ചെയ്യുന്നതിനെതിരായും നിയമസഭയില്‍ ശക്തമായ വാദമുഖങ്ങളാണ് ശ്രീനിവാസന്‍ ഉയര്‍ത്തിയത്. ഇന്ത്യയിലെ ബറോഡ മെഡിക്കല്‍ കോളജില്‍ നിന്നും ബിരുദമെടുത്ത ശ്രീനിവാസന്‍, ഷിക്കാഗോ മൈക്കിള്‍ റീസ് ഹോസ്പിറ്റലില്‍ ഫെല്ലോഷിപ്പ് പൂര്‍ത്തിയാക്കി ന്യുയോര്‍ക്ക് ബ്രൂക്കിലന്‍ ബ്രൂക്ക് ഡെയ്ല്‍ ഹോസ്പിറ്റല്‍ ചീഫ് പിഡിയാട്രിക് റസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വിജയിക്കാനാകും എന്നാണ് ശ്രീനിവാസന്റെ പ്രതീക്ഷ.