2:33 pm 7/5/2017
മുന്‍ എ.എ.പി.ഐ, എ.കെ.എം.ജി എന്നിവയുടെ പ്രസിഡന്റും,പ്രവാസി സമ്മാന്‍ ജേതാവുമായ ഡോ. നരേന്ദ്രകുമാറിന്റെ ഏക മകനും, പ്രശസ്ത ന്യൂറോളജിസ്റ്റുമായ ഡോ. രമേഷ് കുമാറിന്റെ ദുരന്ത വാര്‍ത്ത ഒരു ഞെട്ടലോടെയാണു അമേരിക്കന്‍ ഇന്ത്യന്‍ സമൂഹം കേട്ടത്.ഡോ. രമേഷ് കുമാറിന്റെ നിര്യാണത്തില്‍ ഫൊക്കാനഅനുശോചനം രേഖപ്പെടുത്തി.
ഡോ. നരേന്ദ്രകുമാറിന്റേയും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതിനോടൊപ്പം ഡോ. രമേഷ് കുമാറിന്റെ ആന്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയുന്നു. ഡോ. രമേഷ് കുമാറിന്റെ ദേഹവിയോഗം ഞങ്ങള്‍ക്ക് എന്നും ഒരു തീരാനഷ്ടമായി അവശേഷിക്കുമെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.