ഡോ. സണ്ണി എഴുമറ്റൂരിന്റെ നാല്‍പ്പതാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു

07:19 am 4/6/2017

– മാത്യു വൈരമണ്‍


ഹൂസ്റ്റണ്‍: ഡോ. സണ്ണി എഴുമറ്റൂര്‍ രചിച്ച നാല്‍പ്പതാമത്തെ ഗ്രന്ഥമായ “ദാനിയേല്‍ ലോകത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്നു’ എന്ന ആംഗലേയ കൃതി കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ വച്ചു ഫ്രാങ്ക് മാര്‍ട്ടിന്‍ ആദ്യപ്രതി ബാബു റാവുവിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.

ദാനിയേല്‍ പ്രവചനത്തിലുള്ള സങ്കീര്‍ണ്ണവും, ലോകാന്ത്യവിഷയങ്ങളും, മൂന്നാം ലോക മഹായുദ്ധത്തിന്റെ കാലവും ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

റെയ്മണ്ട് ജോണ്‍സണ്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. കൊച്ചുബേബി, ശാലിനി റാവു, ചാള്‍സ് ദാനിയേല്‍, നോയല്‍ ദാനിയേല്‍ ഒക്കലഹോമ, ഡോ. മാത്യു വൈരമണ്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഈ പുസ്തകം ആമസോണില്‍ നിന്നു വാങ്ങാവുന്നതാണ്.