ഡ്രൈവര്‍മാരുടെ ദുരിതം തീരുന്നു; പൊലീസ് കൈകാണിച്ചാല്‍ ഫോണ്‍ കാണിക്കാം

01.50 AM 08-09-2016
Police_Vehicle_Checking_760x400
വഴിയില്‍ ഒളിച്ചിരുന്ന് കൈകാണിക്കുന്ന പൊലീസുകാരെ കാണുമ്പോള്‍ മാത്രം ഡ്രൈവിങ് ലൈസന്‍സും ആര്‍.സി ബുക്കുമൊക്കെ ഓര്‍മ്മവരുന്നവര്‍ക്കായി സര്‍ക്കാര്‍ തന്നെ പുതിയ സംവിധാനമൊരുക്കുകയാണ്. ആവശ്യമായ രേഖകളെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി സ്വന്തം മൊബൈല്‍ ഫോണിലോ ടാബിലോ കൊണ്ടുനടക്കാവുന്ന ഡിജിലോക്കര്‍ പ്ലസ് എന്ന പുതിയ സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ രംഗത്തിറക്കും. ആദ്യ ഘട്ടമായി ദില്ലിയിലും തെലങ്കാനയിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ബീറ്റാ വെര്‍ഷന്‍ ഇപ്പോള്‍ തന്നെ www.digitallocker.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്വന്തം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സൈറ്റില്‍ ഒരു അക്കൗണ്ട് തുടങ്ങിയ ശേഷം രേഖകള്‍ അപ്!ലോഡ് ചെയ്യാം. digilocker+ എന്ന മൊബൈല്‍ ആപ് വഴി ഈ വിവരങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളിലും ലഭ്യമാകും. ഇപ്പോള്‍ തന്നെ ഫൈന്‍ ഓണ്‍ലൈനായി നല്‍കുന്ന ദില്ലിയിലും തെലങ്കാനയിലുമാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ ലോക്കറുകള്‍ നടപ്പാക്കുന്നത്. പൊലീസ് ആവശ്യപ്പെട്ടാല്‍ സ്വന്തം സ്മാര്‍ട്ട്‌ഫോണില്‍ ഡ്രൈവിങ് ലൈസന്‍സോ മറ്റ് രേഖകളോ കാണിച്ചുകൊടുത്താല്‍ മതിയെന്നാണ് തീരുമാനം.