ഡൽഹിയിലെ മെട്രോ സ്​റ്റേഷന്​ സമീപം പൊലീസും കുറ്റവാളിയും തമ്മിൽ വെടിവെപ്പ്​

12:19 pm 6/2/2017
images (5)

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മെട്രോ സ്​റ്റേഷന്​ സമീപം പൊലീസും കുറ്റവാളിയും തമ്മിൽ വെടിവെപ്പ്​. ഇന്ന്​ പുലർച്ചെയാണ്​ സംഭവം. 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുപ്രസിദ്ധ കുറ്റവാളി അക്​ബറുമായാണ്​ പൊലിസ്​ ഏറ്റുമുട്ടിയത്​. ഒടുവിൽ അക്​ബറിനെ പൊലീസ്​ കീഴടക്കി.

നെഹ്​റു പ്ലേസിൽ മെട്രോ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പായതിനാൽ ആർക്കും പരിക്കുകളില്ല. കുറ്റവാളികളെ കുറിച്ച്​ ലഭിച്ച സൂചനയനുസരിച്ചാണ്​ പൊലീസ്​ സ്​ഥലത്തെത്തിയത്​. പൊലീസിനെ കണ്ടയുടൻ അക്​ബറും സഹായിയും വെടിവെക്കാൻ തുടങ്ങിയെന്ന്​ പൊലീസ്​ പറയുന്നു. 13 റൗണ്ട്​ വെടിവെപ്പ്​ നടത്തി. അക്​ബറി​െൻറ സഹായി ഒാടി രക്ഷ​െപ്പട്ടു.