ഡൽഹിയിൽ ചിക്കൻഗുനിയ പടർന്നു പിടിക്കുന്നു.

09:50 am 21/3/2017
images (6)
ന്യൂഡൽഹി: ഡൽഹിയിൽ ചിക്കൻഗുനിയ പടർന്നു പിടിക്കുന്നു. ആറുപതോളം ചിക്കൻഗുനിയ കേസുകളാണ് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 27 കേസുകൾ ഈ മാസം റിപ്പോർട്ട് ചെയ്തതാണ്. മൂന്നു മാസത്തിനിടെ 16 ഡെങ്കു കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

സാധാരണയായി ഡിസംബർ മാസത്തിലാണ് ഡൽഹിയിൽ കൂടുതലായി ചിക്കൻഗുനിയയും ഡെങ്കുവും റിപ്പോർട്ട് ചെയ്യുന്നത്. പുറത്ത് ജോലി ചെയ്യുന്നവരോട് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി.